സ്ത്രീയ ക്രൂരമായി ആക്രമിച്ച സംഭവം : പേട്ട പോലീസ് സ്റ്റേഷനിൽ മഹിളാമോർച്ച മാർച്ച് നടത്തി
തിരുവനന്തപുരം : പേട്ടയിൽ മരുന്നു വാങ്ങാൻ എന്തിയ സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച പേട്ട പോലീസ് സ്റ്റേഷനിൽ മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ചെയ്തു സംസ്ഥാന ഉപാധ്യക്ഷ രമ ടീച്ചർ സംസാരിച്ചു. കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്തെ ഞെട്ടിച്ച സംഭവമാണ് പേട്ട പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. തലയ്ക്കും മുഖത്തും പരിക്കേറ്റ അമ്മയെ വേഗം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടിമോ എന്നും അന്വേഷിപ്പിച്ച് പോലീസ് സ്റ്റേഷൻ വിളിച്ചപ്പോൾ ഒരു നടപടിയും എടുക്കാത്ത ഒരു പോലീസ് സ്റ്റേഷൻ ആയി മാറി പേട്ട പോലീസ് സ്റ്റേഷനിലെ സി. ഐ അടങ്ങുന്ന പോലീസുകാർ. സ്ത്രീകളുടെ സുരക്ഷയ്ക്ക് യാതൊരു മുൻഗണനയും നൽകാത്ത ഒരു പോലീസ് സ്റ്റേഷനാണ് പേട്ട പോലീസ് സ്റ്റേഷൻ . പിണറായി സർക്കാർ സ്ത്രീ സുരക്ഷയ്ക്ക് പല പദ്ധതികളും പ്രഖ്യാപിക്കുമെങ്കിലും അതൊന്നും നമ്മുടെ സംസ്ഥാനത്ത് നടപ്പിലാകുന്നില്ല. സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പട്രോളിങ് സേവനമടക്കം 24 മണിക്കൂറുമുണ്ടായിട്ടും നഗരമധ്യത്തിൽ നടുറോഡിൽ ആക്രമണത്തിനിരയായ സ്ത്രീക്ക് പോലീസിൽ നിന്നു യാതൊരു സഹായവും ലഭിക്കാത്ത അവസ്ഥയാണ് നാം കണ്ടതും രമടീച്ചർ വ്യക്തമാക്കി.തുടർന്ന് മഹിളാ മോർച്ച പ്രവർത്തകർ പേട്ട പോലീസ് സ്റ്റേഷനിൽ സി.ഐ കാണുവാൻ തള്ളികയറുവാൻ ശ്രമം നടത്തി. പ്രവർത്തകരും പോലീസ് തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനുശേഷം മഹിളാ മേർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതിനെ തുടർന്ന് പേട്ട പോലീസ് സ്റ്റേഷനിലെ സി.ഐ എത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടുമെന്നും മഹിളാ മേർച്ച പ്രവർത്തകരെ ബോധ്യപ്പെടുത്തി . ഇതിനുശേഷമാണ് റോഡ് ഉപരോധ സമരത്തിൽ നിന്ന് പ്രവർത്തകർ പിന്മാറിയത്. രണ്ടു ദിവസംപ്രതിയെ പിടികൂടമെന്നാണ് പേട്ട സി.ഐ ഞങ്ങളെ അറിയിച്ചിരിക്കുന്നതെന്നും ഇല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു വരുമെന്നും മഹിളാമോർച്ച പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.