യുവാവ് പോലീസ് കൺട്രോൾ റൂമിൽ ആത്മഹത്യ ചെയ്യുന്ന വിവരം വിളിച്ചറിച്ചശേഷം ജീവനൊടുക്കി

Spread the love

തിരുവനന്തപുരം : ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച യുവാവ് പോലീസ് കൺട്രോൾ റൂമിൽ ആത്മഹത്യ മൊഴി വിളിച്ചറിയിച്ചശേഷം ജീവനൊടുക്കി . തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ അമൽജിത്ത് (28) ആണ് ആത്മഹത്യ ചെയ്തത്. ഇടുക്കി തൊടുപുഴ പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചെന്നും അതിനാലാണ് താൻ ജീവനൊടുക്കുന്നതെന്നും യുവാവ് കൺട്രോൾ റൂമിലെ പോലീസിനോട് ആത്മഹത്യ മൊഴി നൽകിയത്.ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിലടച്ചെന്നും 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നുമായിരുന്നു അമൽജിത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ യുവാവിനെ ഫോണിൽ സംസാരിച്ച പോലീസുകാരൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫോൺ കോൾ കട്ടാക്കിയതിന് ശേഷം എല്ലാവർക്കും ഇതിന്റെ റെക്കോഡിങ് അച്ചുകൊടുത്ത ശേഷം താൻ മരിക്കുമെന്നായിരുന്നു യുവാവ് പറഞ്ഞത്. തുടർന്ന് അതുപോലെ ചെയ്തു. ഇതിനിടെ വെങ്ങാനൂർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ പോലീസ് കണ്ടെത്തും മുൻപേ യുവാവ് തൂങ്ങിമരിച്ചിരുന്നതായാണ് വിവരം.ഭാര്യ ഗർഭിണിയായിരുന്നപ്പോൾ ആദ്യഭർത്താവ് ഭാര്യയെ ആക്രമിച്ചു. താൻ ഇത് തടയാൻ ശ്രമിച്ചു. എന്നാൽ ഈ സംഭവത്തിൽ തനിക്കെതിരേ മാത്രം തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ കേസെടുത്തെന്നായിരുന്നു അമൽജിത്തിന്റെ ആരോപണം . അതുകൊണ്ട് തന്റെ ഫോൺകോൾ മരണമൊഴിയായി രേഖപ്പെടുത്തണമെന്നും യുവാവ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *