കണ്ണൻ്റെ ശിൽപ സമർപ്പണവും ഓണാഘോഷവും
നെയ്യാറ്റിൻകര: അനുഗ്രഹീത കലാകാരൻ വെങ്കിടേശ്വരൻ രൂപം നൽകിയ ജീവൻ തുടിക്കുന്ന കണ്ണൻ്റെ ശിൽപത്തിന് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സ്ഥിര സംവിധാനമൊരുക്കി ഉണ്ണിക്കണ്ണൻ സേവാ സമിതി. ക്ഷേത്ര കോമ്പൗണ്ടിന് പുറത്ത് ഒരുക്കിയ കണ്ണൻ്റെ വിസ്മയ രൂപം കാണാൻ ഭക്തജന തിരക്കായിരുന്നു. സേവാ സമിതി പ്രസിഡൻ്റ് ഡി. കൃഷ്ണൻ കുട്ടി നായരുടെ അദ്ധ്യക്ഷതയിൽ ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം കെ. ആൻസലൻ എം എൽ എ ഉത്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ രാജ് മോഹൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.കെ ഷിബു, ആർ അജിത, ഗ്രാമം പ്രവീൺ , മഞ്ചന്തല സുരേഷ്, നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, എൻ.എസ്.എസ് പ്രതിനിധി സഭാഗം നെയ്യാറ്റിൻകര അനിൽ, രചന വേലപ്പൻ നായർ ഗാന്ധി മിത്രം മണ്ഡലം ചെയർമാൻ അഡ്വ ജയചന്ദ്രൻ, വിശ്വഹിന്ദു പരിഷത്ത് ഉപാദ്ധ്യക്ഷൻ നാരായണ റാവു, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് റ്റി.ശ്രീകുമാരൻ നായർ, സേവാ സമിതി ഭാരവാഹികളായ കെ.ദീലീപ് കുമാർ, എം.ഉണ്ണികൃഷ്ണൻ നായർ, ശരത് കുമാർ ഉണ്ണി, എസ്.വി.പ്രദീപ് കുമാർ, രാകേഷ് എം.എൽ, സുരേഷ് കുമാർ, രൻജിത്.വി, രാജേഷ് കുമാർ, എന്നിവർ സംസാരിച്ചു.