ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നടപടികളുമായി സര്‍ക്കാര്‍
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നടപടികളുമായി സര്‍ക്കാര്‍. ഹോട്ടലുകളില്‍ നിന്നും ഭക്ഷണം പാഴ്‌സലായി നല്‍കുമ്പോള്‍ ആ സമയം അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റിക്കര്‍ നിര്‍ബന്ധമായും വേണമെന്നു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അതോടൊപ്പം തന്നെ ഹോട്ടലുകളിലെ പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് വരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.റേറ്റിംഗിനായി പുതിയ ആപ്പ് തെയ്യാറായി വരുന്നുണ്ട്. പ്രസ്തുത ആപ്പില്‍ ഒരോ പ്രദേശത്തുമുള്ള വൃത്തിയും ശുചിയും ഉള്ള ഹോട്ടലുകളുടെ വിവരങ്ങള്‍ ഉണ്ടാകും. ഇത് ഭക്ഷണം കഴിക്കുന്നവര്‍ക്കും ഹോട്ടലുകള്‍ നടത്തുന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായിരിക്കും. ജനങ്ങള്‍ക്ക് അത് നോക്കി നല്ല ഹോട്ടലുകളില്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ഓഡിറ്റോറയങ്ങളില്‍ വലിയ പാര്‍ട്ടികള്‍ നടത്തുമ്പോള്‍ ഭക്ഷണം പാകം ചെയ്തു നല്‍കുന്ന കാറ്ററിംഗ് സര്‍വ്വീസുകാര്‍ക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിററി ഓഫ് ഇന്ത്യയുടെ ( എഫ് എസ് എസ് ഐ ) ലൈസന്‍സ് നിര്‍ബന്ധമാക്കി.ഓഡിറ്റോറയിങ്ങളില്‍ ലഭ്യമാകുന്ന വെള്ളം കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. ജലജന്യമായ രോഗങ്ങള്‍ തടയാന്‍ വേണ്ടിയാണിത്.പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിള്‍ മയൊണൈസും ഉപയോഗിക്കാം.ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വകപ്പും കടകളില്‍ നടത്തുന്ന പരിശോധനകളും നല്‍കുന്ന നോട്ടീസും അപ്പപ്പോള്‍തന്നെ ഓണ്‍ലൈനായി ആരോഗ്യ വകുപ്പിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. എത് തരത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ഓണ്‍ലൈനായി മാത്രമേ ഇനി ചെയ്യാന്‍ പാടുള്ളു. അത് കൊണ്ട് ബന്ധപ്പെട്ട ഉന്നത ഉദ്യേഗസ്ഥര്‍ക്ക് പരിശോധനകളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ കിട്ടും. ഹോട്ടലുകളിലെ പരിശോധന അടക്കമുള്ള നടപടികള്‍ക്കായി സംസ്ഥാനതല സ്പഷ്യല്‍ ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചു. 14 ജില്ലകളിലും ഈ ടാക്‌സ് ഫോഴ്‌സ് പരിശോധന നടത്തും.