ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും
ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ആദ്യ മത്സരത്തില്‍ 67 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് വരുന്ന വിവരങ്ങള്‍ അനുസരിച്ച് രോഹിത് ശര്‍മ്മ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ഇലവനെ മാറ്റാന്‍ സാധ്യതയില്ല.എന്നിരുന്നാലും പ്രതീക്ഷിക്കാവുന്ന ഏക മാറ്റം സംഭവിച്ചേക്കുക സ്പിന്‍ നിരയിലാണ്. യുസ്വേന്ദ്ര ചഹലിന്റെ സ്ഥാനത്ത് വാഷിംഗ്ടണ്‍ സുന്ദറോ, കുല്‍ദീപ് യാദവോ വന്നേക്കാം. ഇതില്‍ തന്നെ ഓള്‍റൗണ്ടറായ സുന്ദറിനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഈ മാറ്റത്തിന് പകുതി പോലും സാധ്യതയില്ല.ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഇന്നിംഗ്സില്‍ പ്രതീക്ഷിക്കാവുന്ന ശരാശരി സ്‌കോര്‍ 245 റണ്‍സ് ആണ്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ സീമര്‍മാര്‍ക്ക് കുറച്ച് സഹായം ലഭിച്ചേക്കാം. എന്നിരുന്നാലും പിച്ച് മൊത്തത്തില്‍ ബാറ്റിംഗിന് അനുകൂലമാണ്.ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.ശ്രീലങ്കന്‍ സാധ്യതാ ഇലവന്‍: പാത്തും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷനക, വണിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുനിത് വെല്ലലഗെ, കസുന്‍ രജിത, ദില്‍ഷന്‍ മധുശങ്ക.