കുന്നംകുളം – പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരള വസ്ത്രാലയത്തില്‍ മോഷണ ശ്രമം
കുന്നംകുളം -പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരള വസ്ത്രാലയത്തില്‍ മോഷണ ശ്രമം. സ്ഥാപനത്തിലെ മൂന്നാം നിലയിലെ എസി വിന്റോ തകര്‍ത്താണ് മോഷ്ടാക്കള്‍ സ്ഥാപനത്തിനകത്ത് കടന്നിട്ടുള്ളത്. ഓഫീസ് മുറിയിലും രണ്ടാം നിലയും മോഷണശ്രമം നടന്നിട്ടുണ്ട്.വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ല, ചില്ലറ നൽകാൻ വേണ്ടി വെച്ച ചെറിയ സംഖ്യകൾ മാത്രമാണ് നഷ്ടമായതെന്നാണ് വിലയിരുത്തൽ. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
.