ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.

Spread the love

തിരുവനന്തപുരം : ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയില്‍ വെച്ച് നടന്ന ഒപ്റ്റോമെട്രിസ്റ്റ് സെമിനാറിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകൻ പി.ജി സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു. കേരളത്തിനകത്തും പുറത്തുമായി സേവനമനുഷ്ഠിക്കുന്ന നൂറുകണക്കിന് ഒപ്റ്റോമെട്രിസ്റ്റുകളും വിദ്യാര്‍ത്ഥികളും പ്രസ്തുത പ്രോഗ്രാമില്‍ പങ്കെടുത്തു.

ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷൻ കേരള ഘടകം പ്രസിഡന്‍റ് ഡോ. അന്‍വര്‍ ഷക്കീബിന്‍റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം ആര്‍.ഐ.ഓ മുന്‍ ഡയറക്ടര്‍ ഡോ. സഹസ്രനാമം, ആര്‍.ഐ.ഓ ഡയറക്ടര്‍ ഡോ. ഷീബാ സി.എസ്, റിട്ട പ്രൊഫസര്‍ ഡോ. മഹാദേവന്‍, പ്രൊഫസര്‍ ഡോ. ചിത്രാ രാഘവന്‍ , ശ്രീനേത്രാ ഐ കെയര്‍ ഡയറക്ടര്‍ ഡോ. ആഷാദ് ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ മുതല്‍ വൈകിട്ട് വരെ നടന്ന പ്രസ്തുത സെമിനാറിൽ കേരളത്തെ പ്രമുഖ നേത്രരോഗ വിദഗ്ദ്ധര്‍ വിഷയാവതരണം നടത്തി. നേത്രപരിചരണത്തില്‍ ഒപ്റ്റോമെട്രിസ്റ്റുകളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പ്രോഗ്രാം. വിവിധ വിഷയ അവതരണങ്ങൾ, ചര്‍ച്ചകള്‍, ക്വിസ് മത്സരം എന്നിവ പ്രതിനിധികളുടെ കരിയര്‍ വികസിപ്പിക്കാന്‍ ഏറെ സഹായകരമായിരുന്നുവെന്ന് അസോസിയേഷന്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *