നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പരിസരം റോഡ് യാത്രക്കാരെ ദുരിതത്തലാക്കി
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പരിസരം റോഡ് യാത്രക്കാരെ ദുരിതത്തലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ തുടർന്നുണ്ടായ റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡാണ് ചെളിവെള്ളം കെട്ടി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്രസർക്കാറിൻ്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികളുടെ ഫണ്ട് ഉപയോഗിച്ചാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മുതൽ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വരെ കേന്ദ്രസർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനവും ചെയ്തു. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ്റെ വികസനങ്ങളുടെ പണി നിർത്തിവെച്ചിരിക്കുകയാണ്. വികസ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൽ മണ്ണ് കൊണ്ട് ഇട്ടതിനാൽ റോഡ് മുഴവനും ചെള്ളി രൂപത്തിലായി. പ്രദേശത്തെ നാട്ടുകാർ ടൗണിൽ മറ്റും പോകുവാൻ ഉപയോഗിക്കുന്ന റോഡും കൂടിയാണിത്. കൂടാതെ പല ബൈക്ക് യാത്രക്കാരും ഈ ചെള്ളി നിറഞ്ഞ് കിടക്കുന്ന റോഡിൽ വീഴ്ന്നു എണ്ണീറ്റു പോകുന്ന അവസ്ഥാണെന്നും വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ് പറഞ്ഞു. ഈ അവസ്ഥയ്ക്ക് റെയിൽവേ അധികാരികളോട് ഇക്കകാര്യത്തെക്കുറിച്ച് ബന്ധപ്പെട്ടപ്പോൾ വളരെയധികം മോശമായി റെയിൽവേ അധികൃതർ പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. ഉടനെ തന്നെ റെയിൽവേ അടക്കമുള്ള ബന്ധപ്പെട്ട അധികാരികൾ ഈ റോഡിൻ്റെ ഭയനീകമായ അവസ്ഥയ്ക്ക് പരിഹാരം കാണാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.