വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Spread the love

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം വിഎസിനെ ന്യൂറോ സംബന്ധമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഡയാലിസി പുറത്തേക്കുള്ള യൂറിന്റെ അളവ് കൂട്ടാൻ ഡയാലിസിസ് നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.  ഇന്നലെ EEG ടെസ്റ്റിന് വിഎസിനെ വിധേയമാക്കിയിരുന്നു. ഇതിൻറെ അടക്കമുള്ള പരിശോധനാഫലത്തിന് ശേഷം ആയിരിക്കും മെഡിക്കൽ സംഘം കൃത്യമായ നിഗമനത്തിൽ എത്തുക.

കഴിഞ്ഞദിവസവും മന്ത്രിമാർ അടക്കമുള്ളവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായും വിഎസിന്റെ കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *