ബാലരാമപുരത്ത് വന്‍ കഞ്ചാവ് വേട്ട : എം.ബി.എക്കാരൻ പിടിയിൽ
ബാലരാമപുരം:ബാലരാമപുരത്ത് വന്‍ കഞ്ചാവ് വേട്ട.പൂവച്ചല്‍ സ്വദേശി ഷൈജു മാലിക്കി (33)നെയാണ് കഞ്ചാവുമായി എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. തിരുവനന്തപുരം നിന്നും ബാലരാമപുരം ഭാഗത്തേക്ക് ‘കാറില്‍ വരുകയായിരുന്ന കാറിനെതിരുവനന്തപുരത്ത് നിന്നും എക്സെസ് സംഘം പിന്തുടർന്നു ബാലരാമപുരത്ത് വച്ചുപിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്നാല്‍പത് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് നെടുമങ്ങാട്,കാട്ടാക്കട, നെയ്യാറ്റിൻകര, എന്നീ മേഖലകളിൽ ചെറുകിട കഞ്ചാവ് വിൽപ്പനക്കാർക്ക് വിൽപ്പന നടത്തുവാൻ വേണ്ടി കഞ്ചാവ് എത്തിക്കുന്നത് എം.ബി.എ ക്കാരനായ ഷൈജു മാലിക്കാണെന്നും എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തിയത്.ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് നെയ്യാറ്റിൻകര കാട്ടാക്കട മേഖലകളിൽ ഏജന്റ് മാർക്ക് നൽകാൻ കൊണ്ടു വരുന്നതിനിടയ്ക്കാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടുന്നത്. അതേസമയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിനെ കിട്ടിയ രഹസ്യ വിവരത്തിൽ ഇൻസ്പക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവുമായി പ്രതിയെ വലയത്തിലാക്കിയത്.