പി എഫ് ആശ്വാസമാകുന്ന മാറ്റങ്ങൾ: ഓട്ടോ സെറ്റിൽമെന്റ് പരിധി വർധിപ്പിച്ചു, 72 മണിക്കൂറിനുള്ളിൽ ഫണ്ട് ലഭിക്കും
പബ്ലിക് പ്രോവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് അശ്വാസവും സന്തോശവുമേകുന്ന തീരുമാനങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. അതിവേഗത്തിലുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി എഫിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് കൊണ്ടുവന്നിട്ടുള്ളത്.
ഇപ്പോൾ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടത്തിൽ സാമ്പത്തികമായി ഈ ഓട്ടോ സെറ്റിൽമെന്റ് ഉപയോഗപ്രദമാണ്. കൂടാതെ ക്ലെയിം ഫയൽ ചെയ്താൽ 72 മണിക്കൂറിനുള്ളിൽ് ലഭ്യമാകും എന്നതും സഹായകരമായ തീരുമാനമാണ്.
ലേബർ & എംപ്ലോയ്മെന്റ് മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് തീരുമാനത്തെ കുറിച്ച് എക്സിലൂടെ അറിയിച്ചു. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ 2.32 കോടി രൂപ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് ആയി നൽകിയിട്ടുണ്ടെന്നും കുറുപ്പിൽ മന്ത്രി അറിയിച്ചു.
18-25 പ്രായപരിധിയിലുള്ള 4.89 ലക്ഷം പുതിയ ആളുകളാണ് ഇ പി എഫ് ഓയിൽ ആഡ് ചെയ്തിരിക്കുന്നത്. തൊഴിൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഉയരുന്ന അവബോധം, ഇ പി എഫ് ഒയുടെ ഔട് റീച്ച് പ്രോഗ്രാമുകൾ എന്നിവ പി എഫ് അംഗങ്ങളുടെ എണ്ണം വർധിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.