ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മണപ്പുറം ഫിനാൻസ്

Spread the love

ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മണപ്പുറം ഫിനാൻസ്. മൂന്നാം പാദത്തിൽ 393.49 കോടി രൂപയുടെ അറ്റാദായമാണ് മലപ്പുറം ഫിനാൻസ് നേടിയത്. മുൻ വർഷം ഇതേ കാലയളവിൽ 261.01 കോടി രൂപയായിരുന്നു അറ്റാദായം. അതേസമയം, കമ്പനിയുടെ സംയോജിത ആസ്തിയും ഉയർന്നിട്ടുണ്ട്. സംയോജിത ആസ്തികളുടെ മൂല്യം 4.85 ശതമാനം വർദ്ധിച്ച് 31,883.37 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇത് 30,407.13 കോടി രൂപയാണ്.മൂന്നാം പാദത്തിലെ മൊത്തം പ്രവർത്തനം വരുമാനത്തിലും മികച്ച നേട്ടമാണ് ഉണ്ടായിട്ടുള്ളത്. മൊത്തം പ്രവർത്തന വരുമാനം 22.8 ശതമാനം വർദ്ധവോടെ 1,714.12 കോടി രൂപയായി. അതേസമയം, കമ്പനിയുടെ സബ്സിഡിയറികൾ ഒഴികെയുള്ള അറ്റാദായം 318.32 കോടി രൂപയാണ്. ഇത്തവണ നിക്ഷേപകർക്ക് മണപ്പുറം ഫിനാൻസ് ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കിലാണ് ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *