ക്യാബ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് 9000 കോടി രൂപ

Spread the love

ചെന്നൈയിലെ ക്യാബ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ എത്തിയത് 9000 കോടി രൂപ. എസ്എംഎസിലൂടെയാണ് പഴനി നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാർ തന്റെ ബാങ്ക് അക്കൗണ്ടിൽ കോടികൾ നിക്ഷേപിക്കപ്പെട്ടുവെന്ന വിവരം അറിഞ്ഞത്. തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ നിന്നാണ് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയത്‌അതുവരെ രാജ്കുമാറിന്റെ അക്കൗണ്ടിൽ 105 രൂപ മാത്രമാണുണ്ടായിരുന്നത്. തട്ടിപ്പാണെന്നാണ് രാജ്കുമാർ ആദ്യം കരുതിയിരുന്നത്. സ്ഥിരീകരിക്കാനായി സുഹൃത്തിന് 21,000 രൂപ അയച്ചുകൊടുത്തു. പണം സുഹൃത്തിനു കിട്ടി. ശേഷം മണിക്കൂറുകൾക്കുള്ളിൽ തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന തൂത്തുക്കുടിയിൽനിന്ന് രാജ്കുമാറിന് ഫോൺ വിളിയെത്തി. 9,000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ചതാണെന്നും അറിയിച്ചു. ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടിൽനിന്ന് തുക പിൻവലിക്കുക‌യും ചെയ്തു.ശേഷം ബാങ്കിന്റെയും രാജ്കുമാറിന്റെയും അഭിഭാഷകർ ചെന്നൈ ത്യാഗരായ നഗറിലുള്ള ബാങ്കിന്റെ ശാഖയിലെത്തി ഒത്തുതീർപ്പിലെത്തി. 9000 കോടി രൂപയിൽനിന്ന് പിൻവലിച്ച 21,000 രൂപ തിരികെ നൽകേണ്ടെന്നും വാഹന വായ്പ നൽകാമെന്നും ബാങ്ക് അറിയിച്ചതായി രാജ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *