ആലുവയിൽ കഞ്ചാവ് വിൽപ്പനയെ കുറിച്ച് പൊലീസിനെ വിളിച്ചറിയിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
കൊച്ചി: ആലുവയിൽ കഞ്ചാവ് വിൽപ്പനയെ കുറിച്ച് പൊലീസിനെ വിളിച്ചറിയിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വടാട്ടുപാറ സ്വദേശി ആൽബർട്ടിനാണ് മർദ്ദനമേറ്റത്. ആൽബട്ടിനെ മര്‍ദ്ദിച്ച സംഘം ഷർട്ട് വലിച്ചു കീറുകയും അസഭ്യം പറയുകയും ദേഹത്തേക്കു തുപ്പുകയും ചെയ്തു.ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിദേശ മദ്യവും കഞ്ചാവും വിൽക്കുന്നവരാണ് മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് അൽബർട്ട് പൊലീസിൽ പരാതി നൽകി.