ജമ്മുകശ്മീരില്‍ ഇന്നലെയുണ്ടായ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു
ജമ്മുകശ്മീരില്‍ ഇന്നലെയുണ്ടായ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മുകശ്മീരില്‍ ഇന്നലെയുണ്ടായ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക്(27) ആണ് വീരമൃത്യു വരിച്ചത്. അതിർത്തിയിൽ ഇന്നലെയുണ്ടായ പാക് വെടിവയ്പ്പിൽ മുരളി നായിക്കിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സ ലഭ്യമാക്കുന്നതിനായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ നടക്കവെയാണ് മരിച്ചത്.