വെഞ്ഞാറമൂട്ടിൽ വൻ കവർച്ച; 40 പവനും 5000 രൂപയും നഷ്ടപ്പെട്ടു

Spread the love

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വൻ കവർച്ച. 40 പവനും 5000 രൂപയും നഷ്ടപ്പെട്ടു. അടുക്കളഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കടന്നാണ് മോഷണം.

മോഷ്ടാവ് രണ്ടാമത്തെ നിലയിൽ എത്തിയാണ് സ്വർണവും പണവും കവർന്നത്. അപ്പുക്കുട്ടൻ പിള്ളയും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. മരുമകൾ കാവേരി ഫ്ലാറ്റ് വാങ്ങനായി വച്ചിരുന്ന സ്വർണ്ണമാണ് മോഷ്ടിച്ചത്. കുട്ടികളുടെ നൂല് കെട്ടിയ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെയുണ്ട് ഇതിൽ ഉണ്ടായിരുന്നു.

പണവും സ്വർണവും ഇരുന്ന ബാഗ് വീടിന്റെ പുറകുവശത്തെ വഴിയിൽ മോഷ്ടാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു. അടുക്കളയിലെ രണ്ട് വാതിൽ പാര ഉപയോഗിച്ചാണ് തുറന്നത്. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *