സെക്രട്ടറിയേറ്റ് നടയിൽ റേഷൻകട ജീവനക്കാരുടെ ധർണ്ണാ സമരം നടത്തി

Spread the love

സെക്രട്ടറിയേറ്റ് നടയിൽ റേഷൻകട ജീവനക്കാരുടെ ധർണ്ണാ സമരം നടത്തി. സമരം സി.ഐ.ടി.യു സംസ്ഥാന ജന: സെക്രട്ടറിയും എം.പിയും ആയ എളമരം കരിം ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷൻ തുക മുഴുവൻ കടയുമകൾക്കും നൽകണമെന്നും .കേസിനു പോയവർക്കു മാത്രം കമ്മീഷൻ തുക നൽകിയ നടപടി തെറ്റാണെന്നും . റേഷൻ കട ജീവനക്കാരുടെ വേതന പാക്കേജ് അടിയന്തിരമായി പരിഷ്കരിക്കണമെന്നും എളമരം കരീം MP ആവശ്യപ്പെട്ടു.ധർണ്ണയിൽ KREU സംസ്ഥാന പ്രസിഡന്റ് അഡ്വ: ജീ . സ്റ്റീഫൻ MLA അധ്യക്ഷത വഹിച്ചു.CITU സംസ്ഥാന സെക്രട്ടറി C.K ഹരികൃഷ്ണൻ ,CITU സംസ്ഥാന വൈസ് പ്രസിഡന്റ് C. ജയൻ ബാബു ,CITU സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയേൽ ജോർജ് , സെക്രട്ടറി , R. രാമു , സംസ്ഥാന ട്രഷറർ C. B ഷാജികുമാർ , G. ശശിധരൻ , P, J ജോൺ , Tv. തമ്പാൻ, ബിജുമോൻ , കാട്ടാക്കട എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *