താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്നുവയസുകാരൻ മരിച്ചു
മലപ്പുറം: താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്നുവയസുകാരൻ മരിച്ചു. കാരാട് സ്വദേശി ഫസിലിന്‍റെ മകന്‍ ഫർസിൽ നിസാൽ (3) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മതിൽ ദേഹത്തേക്ക് വീഴുകയായിരുന്നു.അപകടസമയത്ത് കുഞ്ഞിന്‍റെ മാതാവും വീട്ടുകാരും കുട്ടിക്ക് സമീപമുണ്ടായിരുന്നു. തലേന്ന് പെയ്ത ശക്തമായ മഴയിൽ മതിൽ കുതിർന്നിരുന്നതാണ് അപകടത്തിന് കാരണമായത്. ചെറിയ വിളളലുണ്ടായിരുന്ന മതിലാണ് ഇടിഞ്ഞു വീണതെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.