അജ്ഞാതസംഘം കാർ റാഞ്ചി : കാർ യാത്രക്കാരിൽ നിന്നും 20 ലക്ഷം തട്ടിയെടുത്തതായി പരാതി
വയനാട് : ഒരു സംഘം ആളുകൾ കാർ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നതായി പരാതി. അമ്പലപ്പാടിയിലെ പെട്രോൾ പമ്പിന്റെ മുന്നിലാണ് സംഭവം. ചാമരാജ് നഗറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന എകരൂൽ സ്വദേശി മക്ബൂൽ ഈങ്ങാപ്പുഴ സ്വദേശി നാസർ എന്നിവർ സഞ്ചരിച്ച കാറാണ് ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം ഇരുവരെയും കടത്തിക്കൊണ്ടുപോയിട്ട് പണം കവർന്നതെന്നാണ് പരാതി. കെ.എൽ 11 ബി ആർ 1779 നമ്പർ കാറിൽ എത്തിയവരാണ് ഇരുവരെയും കടത്തികൊണ്ടു പോയതെന്നും പരാതിയിൽ വ്യക്തമാക്കുന്നത് . പോകുന്ന വഴിയിൽ പണം കവർന്നശേഷം മേപ്പാടിയിൽ ഇരുവരെയും കാറിൽ നിന്നും ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു. അതേസമയം കാർ യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മേപ്പാടിയിൽ മറ്റൊരിടത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്.