വേനൽചൂടിന്റെ ദാഹമകറ്റാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബ് രംഗത്ത്
തിരുവനന്തപുരം : വേനൽചൂടിന്റെ ദാഹമകറ്റാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബ് രംഗത്ത് . സംഭാരം, തണ്ണിമത്തൻ, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങൾ വെയിലത്തു വലഞ്ഞു വരുന്നവർക്ക് വിതരണം ചെയ്തുകൊണ്ടാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബ് രംഗത്തെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് പ്രസ് ക്ലബ്ബിനു മുന്നിൽ മന്ത്രിമാരായ ജി.ആർ. അനിലും ആന്റണി രാജുവും ചേർന്നാണ് പ്രസ് ക്ലബ്ബിൻറെ ദാഹജലകൗണ്ടർ ഉദ്ഘാടനം ചെയ്തത്. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണെന്ന് ദാഹജലം വിതരണം ചെയ്യുന്നതെന്ന് പ്രസിഡന്റ് എം രാധ കൃഷ്ണനും , സെക്രട്ടറി കെ. എൻ. സാനുവും അറിയിച്ചു.