കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരിക്കേറ്റവരേയും സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്
കൊച്ചി : കളമശ്ശേരി സ്ഫോടനത്തിൽ ദുരൂഹതയുണ്ട്. രണ്ട് സ്ഫോടനങ്ങൾ ഉണ്ടായി എന്നത് യാഥാർഥ്യമാണ്. ഗൗരവത്തിലുള്ള പോലീസ് അന്വേഷണം നടക്കട്ടെ. പോലീസ് അന്വേഷണത്തിലൂടെ യഥാർഥ വിവരങ്ങൾ പുറത്ത് വരട്ടെ. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് മറ്റ് കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത പ്രചരണങ്ങൾ നടത്തരുത്. മറ്റ് വലിയ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണം.വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ വിഷയമാണ് ഇത്. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാത്ത കാര്യമാണ്. സ്ഫോടനത്തിന് പിന്നിലുള്ള യഥാർഥ കാരണം പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ.