കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസിന് മുൻപിൽ ഹാജരായ ഡൊമിനിക് മാർട്ടിന്റെ കുറ്റസമ്മത വീഡിയോ പുറത്ത്

Spread the love

കൊച്ചി: കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസിന് മുൻപിൽ ഹാജരായ ഡൊമിനിക് മാർട്ടിന്റെ കുറ്റസമ്മത വീഡിയോ പുറത്ത്. സ്വന്തം ഫേസ് ബുക്ക് പേജിലാണ് ഡൊമിനിക് മാർട്ടിൻ കുറ്റസമ്മത വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. യഹോവ സാക്ഷികൾ രാജ്യ വിരുദ്ധരാണ്. അവരെ തിരുത്താൻ പലതവണ ശ്രമിച്ചു. മറ്റു വഴികൾ ഇല്ലാത്തതുകൊണ്ടാണ് സ്ഫോടനം നടത്തേണ്ടി വന്നത്. പതിനാറു വർഷത്തോളം ഞാൻ ഈ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചു. ഒരുപാട് തെറ്റായ കാര്യങ്ങൾ പ്രസ്ഥാനത്തിനുള്ളിൽ നടക്കുന്നു. ഇത് തിരുത്താൻ ഇവരോട് ആവശ്യപ്പെട്ടു. പ്രസ്ഥാനം രാജ്യത്തിന് അപകടകരമായി മാറി. ഈ പ്രസ്ഥാനം നാടിനു ആവശ്യമില്ല.സ്ഫോടനം നടത്തിയതിന്റെ വിശദാംശങ്ങളും മാർട്ടിൻ വെളിപ്പെടുത്തി. അഞ്ച് മിനുട്ട് നീളുന്നതാണ് ഇയാളുടെ വീഡിയോ. പോലീസിന് കീഴടങ്ങാൻ പോകുകയാണെന്നും മാർട്ടിൻ വിഡിയോയിൽ പറയുന്നു. ദൃശ്യങ്ങൾ വൈറൽ ആയതിനു പിന്നാലെ വീഡിയോ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്ത നിലയിലാണ്.യഹോവ സാക്ഷികൾക്കുള്ളിലെ തർക്കമാണ് സ്ഫോടനത്തിന് കാരണമെന്നാണ് ഡൊമിനിക് മാർട്ടിന്റെ അവകാശവാദം. ഇയാളിപ്പോ പോലീസ് കസ്റ്റഡിയിലാണ്. വെളിപ്പെടുത്തൽ പോലീസ് പരിശോധിച്ച് വരുന്നു. അതേസമയം ഇങ്ങനെ ഒരാൾ യഹോവ സാക്ഷി സമൂഹത്തിൽ ഇല്ലെന്ന് കളമശേരി സമ്മേളനത്തിന്റെ കോർഡിനേറ്റർ അറിയിച്ചു. ഇതേ പേരിൽ തമ്മനം സ്വദേശിയായ ഒരാൾ നാലു വർഷം മുൻപ് ബൈബിൾ പഠിക്കാൻ എത്തിയിരുന്നു. പക്ഷെ അന്ന് തന്നെ പിരിഞ്ഞു പോയി. സഭയ്ക്കുള്ളിലെ തർക്കത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *