ബിജെപി സർക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിൽ എൻ.ഡി.എ
ബിജെപി സർക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിൽ എൻ.ഡി.എ സഖ്യം അങ്കലാപ്പിലാണെന്നും ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് മുന്നണി വിപുലീകരണത്തിന് മാർഗം തിരയുകയാണെന്നും റിപ്പോർട്ട്പ്രതിപക്ഷ കക്ഷികൾ ഈ മാസം 23ന് ചേരാനിരിക്കെയാണ് എൻ.ഡി.എയുടെ തിരക്കിട്ട നീക്കങ്ങൾ. എൻ.ഡി.എയിൽ നിന്നാകന്ന ചില കക്ഷികളെ വീണ്ടും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.പഞ്ചാബിലെ ശിരോമണി അകാലിദൾ, മഹാരാഷ്ട്രയിലെ ശിവസേന ഉദ്ധവ്, ആന്ധ്രപ്രദേശിലെ ടി.ഡി.പി, കർണാടകയിലെ ജെഡിയു തുടങ്ങിയ സഖ്യകക്ഷികളെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. കർണാടകയിൽ ജെഡിഎസുമായി സഖ്യ സാധ്യത പരിശോധിക്കുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.പാർട്ടികളെ എൻ.ഡി.എയിൽ എത്തിക്കാനായില്ലെങ്കിൽ പ്രമുഖരെ അടർത്തിയെടുത്ത് പിളർപ്പിന് ശ്രമിക്കും. അടുത്തിടെ ഡൽഹിയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ എൻഡിഎ സഖ്യം വിപുലീകരിക്കേണ്ടത് ആവശ്യകത പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.പ്രാദേശിക പാർട്ടികളുമായി ബന്ധം സ്ഥാപിച്ച് അവരെ കൂടി ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു. വലിയ കക്ഷികളോടൊപ്പം സഖ്യം ചേരുകയും പിന്നീട് വലിയ പാർട്ടിയാകുന്നതോടെ സഖ്യകക്ഷികളെ അവഗണിക്കുന്നുവെന്നും ബിജെപിക്കെതിരെ ആരോപണമുണ്ട്.പ്രാദേശിക പാർട്ടികളുടെ ഈ പേടി മാറ്റിയെടുത്ത് വേണം സഖ്യത്തിന്റെ പുനരുജീവനം സാധ്യമാക്കേണ്ടതെന്നുമാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കാർഷിക നിയമത്തിന്റെ പേരിൽ എൻഡിഎ വിട്ട ശിരോമണി അകാലിദളിനെ മുന്നണിയിൽ തിരിച്ചെത്തിക്കുകയാണ് ആദ്യലക്ഷ്യം. ഇതിനായുള്ള ചർച്ചകളും ആരംഭിച്ചു.കർണാടകയിലെ ജെഡിഎസിനെയും ഉടനെ എംഡിഎയിലേക്ക് കൊണ്ടുവരും പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകുന്ന ജെഡിയുവിനെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാൻ ആയില്ലെങ്കിൽ പിളർപ്പിന് ആകുമോ എന്നും ശ്രമിക്കാനാണ് ബിജെപിയുടെ തീരുമാനം.