കൊളസ്‌ട്രോൾ കുറയ്ക്കും, ദഹനം മെച്ചപ്പെടുത്തും; സോഷ്യൽ മീഡിയയിൽ തരംഗമായി പെഴ്സിമൺ പഴം

Spread the love

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ഫലമാണ് പെഴ്സിമൺ. കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാമ്യമുള്ള മധുരഫലമാണ് ഇവ. ‘ഡയോസ്‌പൈറോസ്’ എന്ന ജനുസിൽപ്പെട്ടതാണ് ഈ ഫലവൃക്ഷം. ‘ഡയോസ്’ ‘പൈറോസ്’ എന്നിങ്ങനെ രണ്ടു ഗ്രീക്കുപദങ്ങൾ ചേർന്നാണ് ഡയോസ്‌പൈറോസ് എന്ന പേര് ഉണ്ടായത്. ‘ദൈവീകഫലം’ എന്നാണ് ഈ വാക്കിന്റെ അർഥം. മലയാളികൾക്ക് താരതമ്യേന പരിചയം കുറവായ ഈ പഴങ്ങൾ എങ്ങനെ കഴിക്കണമെന്നും ഇവയുടെ ആരോഗ്യ ഗുണങ്ങളെന്തെന്നും അറിയാം.പെഴ്‌സിമണിലെ പോഷകസമൃദ്ധിയാണ് അതിന് ‘ദൈവത്തിന്റെ ആഹാരം’ എന്ന ഓമനപ്പേര് നേടിക്കൊടുത്തത്.മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, എന്നിവയ്ക്കു പുറമെ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നീ മൂലകങ്ങളും കരോട്ടിൻ, തയമീൻ, റിബോഫ്ലവിൻ, നിയാസിൻ, ആസ്‌കോർബിക് ആസിഡ് എന്നീ ജീവകങ്ങളും ഇതലടങ്ങിയിട്ടുണ്ട്.അധികം പഴുക്കാത്ത പെഴ്‌സിമൺ പഴത്തിൽ നിന്ന് ലഭിക്കുന്ന ‘ടാനിൻ’ സാക്കെ എന്ന മദ്യം തയ്യാറാക്കുന്നതിലും ഉയോഗിക്കുന്നുണ്ട്.❤️പാകമാകാത്ത കായയുടെ നീര് പനി, ചുമ എന്നിവ അകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായകമാണ്.*ഹൃദയാരോഗ്യം.* ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ, ഫ്ലേവനോയിഡുകൾ എന്നിവ ധമനികളെ സംരക്ഷിക്കുകയും ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുകയും ചെയ്യുന്നു.*ദഹനപ്രക്രിയ.* നാരുകളാൽ സമ്പന്നമായ ഇവ മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.*പ്രമേഹ നിയന്ത്രണം.* ഇതിലെ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുന്നു. അതിനാൽ പ്രമേഹരോഗികൾക്കും ഇവ മിതമായ രീതിയിൽ കഴിക്കാവുന്നതാണ്.*രോഗപ്രതിരോധ ശേഷി.* വിറ്റാമിൻ A, C, E, K എന്നിവയും പൊട്ടാസ്യം, കോപ്പർ, മാംഗനീസ് തുടങ്ങിയ പോഷകങ്ങളും ഇവയിൽ ധാരാളമുണ്ട്.*എങ്ങനെ കഴിക്കാം.* നന്നായി പഴുത്ത പെഴ്‌സിമൺ പഴം പാതി മുറിച്ച് ഒരു സ്പൂൺ കൊണ്ടു തന്നെ കോരി കഴിക്കാം. ചിലർ ഇതിലേക്ക് അൽപം നാരങ്ങാനീരോ പഞ്ചസാരയോ ചേർത്താകും കഴിക്കുക. പഴക്കാമ്പ് സലാഡ്, ഐസ്‌ക്രീം, യോഗർട്ട്, കേക്ക്, പാൻകേക്ക്, കുക്കീസ്, ഡിസേർട്ട്, പുഡ്ഡിങ്ങ്, ജാം എന്നിവയോടൊപ്പം ചേർത്താൽ മാറ്റ് കൂടും. ഇന്തൊനേഷ്യയിൽ പഴുത്ത പെഴ്‌സിമൺ ഫലങ്ങൾ, ആവിയിൽ പുഴുങ്ങി, പരത്തി വെയിലത്തുണക്കി അത്തിപ്പഴം പോലെയാക്കിയാണ് ഉപയോഗിക്കുക. പഴം ഉപയോഗിച്ച് വീഞ്ഞ്, ബിയർ എന്നിവയും തയ്യാറാക്കുന്നു. ഇതിന്റെ വറുത്ത അരി (വിത്ത്) പൊടിച്ച് കാപ്പിപോലെയുള്ള പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *