കേരളത്തിന് റെയില്‍വേയുടെ പുതുവര്‍ഷ സമ്മാനം! 16 ട്രെയിനുകള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ മന്ത്രാലയം.16 ട്രെയിനുകള്‍ക്കാണ് വിവിധ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി അറിയിച്ചുകൊണ്ടാണ് ജോർജ് കുര്യൻ വിവരം പുറത്തുവിട്ടത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തുമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നടപടി. പുതുതായി അനുവദിച്ച സ്റ്റോപ്പുകള്‍ നിലവില്‍ വരുന്നതോടെ ചെറുകിട സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കും. സ്റ്റോപ്പുകള്‍ സംബന്ധിച്ച കൃത്യമായ സമയക്രമവും ഏതൊക്കെ ട്രെയിനുകള്‍ക്ക് എവിടെയൊക്കെയാണ് പുതിയ സ്റ്റോപ്പുകള്‍ എന്നതിന്റെ വിശദവിവരങ്ങളും ഉടൻ തന്നെ റെയില്‍വേ പുറത്തുവിടുമെന്നാണ് സൂചന. വൈകാതെ തന്നെ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.പുതിയ സ്റ്റോപ്പുകള്‍16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്ബലപ്പുഴയില്‍ പുതിയ സ്റ്റോപ്പ്16325, 16325 നിലമ്ബൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളില്‍ പുതിയ സ്റ്റോപ്പുകള്‍16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്16334 തിരുവനന്തപുരം സെൻട്രല്‍ – വെരാവല്‍ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളില്‍ പുതിയ സ്റ്റോപ്പുകള്‍16336 നാഗർകോവില്‍ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്16366 നാഗർകോവില്‍- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്16609 തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത് സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്16730 പുനലൂർ-മധുരൈ എക്‌സ്പ്രസ് : ബാലരാമപുരം സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ് : കിളിക്കൊല്ലൂർ സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്19259 തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ് : വടകര സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്22149, 22150 എറണാകുളം – പുണെ എക്‌സ്പ്രസ് : വടകര സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്16309, 16310 എറണാകുളം – കായംകുളം മെമു : ഏറ്റുമാനൂർ സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്22475, 22476 ഹിസാർ-കോയമ്ബത്തൂർ എക്‌സ്പ്രസ് – തിരൂർ സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്22651, 22652 ചെന്നൈ സെൻട്രല്‍ – പാലക്കാട് എക്‌സ്പ്രസ് : കൊല്ലങ്കോട് സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്66325, 66326 നിലമ്ബൂർ റോഡ് ഷൊർണൂർ മെമു : തുവ്വൂർ സ്‌റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

