ഹരിയാനയിലെ ബഹാദുര്‍ഗഡില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞു 5 പേര്‍ ഗുരുതരാവസ്ഥയില്‍
ബഹാദുര്‍ഗഡ് : ഹരിയാനയിലെ ബഹാദുര്‍ഗഡില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞു 5 പേര്‍ ഗുരുതരാവസ്ഥയില്‍. സ്ത്രീകളും കുട്ടികളുമടക്കം 35 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി-റോഹ്തക് ദേശീയപാതയില്‍ രോഹാദ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത് .അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ബഹാദുര്‍ഗഡ് ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഡല്‍ഹിയിലെ കവാല്‍ നഗര്‍ പ്രദേശവാസികള്‍ രാജസ്ഥാനിലെ ഖാതു ശ്യാം ക്ഷേത്രം സന്ദര്‍ശിച്ചതിനുശേഷം മടങ്ങവെയാണ് അപകടം. ബസ് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.