വേനൽ ചൂടിന്റെ മറവിൽ :സംസ്ഥാനത്ത് ഗുണ നിലവാരമില്ലാത്തെ ജ്യൂസുകളുമായി കച്ചവടക്കാർ

Spread the love

തിരുവനന്തപുര : വേനൽ ചൂടിന്റെ മറവിൽ സംസ്ഥാനത്ത് ഗുണ നിലവാരമില്ലാത്തെ ജ്യൂസുകളുമായി കച്ചവടക്കാർ . പെരുവെയിലത്ത് വലഞ്ഞുവരുന്ന ആളുകളെ കാത്താണ് ഗുണ നിലവാരമില്ലാത്തെ വിവിധ ജ്യൂസ് ഐറ്റംസുമായി കച്ചവടക്കാർ രംഗത്തെത്തിയിരിക്കുന്നു. ഇവരുടെ കച്ചവട കുടകളുടെ മുന്നിൽ ആളുകളുടെ തിരക്കും വർദ്ധിച്ചിരിക്കുന്നു . ഇവർ നടത്തുന്ന ഇത്തരം ജ്യൂസ് പാനീയങ്ങളുടെ ഗുണ നിലവാരം എത്രത്തോളമെന്ന് അറിയാതെയാണ് പലപ്പോഴും വെയിലത്ത് കത്തിക്കരിഞ്ഞു വരുന്ന ആളുകൾ ഈ ജ്യൂസ് പാനീയങ്ങൾ വാങ്ങിച്ചു കുടിക്കുന്നത്. കച്ചവടക്കാർ ജ്യൂസ് ഉണ്ടാക്കൻ ഉപയോഗിക്കുന്ന ഐസ്കട്ടകളും വെള്ളവും എവിടെ നിന്നും ആർക്കും അറിയില്ല. കഴിഞ്ഞ ദിവസം തന്നെ കുപ്പി വെള്ളത്തിന്റെയും മറ്റും പാനീയങ്ങളുടെയും ശുദ്ധ ത ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ഇടങ്ങളിൽ കർശന പരിശോധനയും നടന്നു വരുന്നു. എന്നാലും തെരുവിൽ കച്ചവടക്കാർ യാതൊരു ശുദ്ധജലത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ വേനൽ ചൂടിന്റെ കച്ചവടം പൊടിപൊടിക്കുന്നത്. പലപ്പോഴും ജ്യൂസ് പാനീയങ്ങളിൽ വൃത്തിഹീനമായ പെട്ടികളിൽ വച്ചിരിക്കുന്ന ഐസുകട്ടകളാണ് നിർമ്മിക്കുന്ന ജ്യൂസുകളിൽ ഇവർ ഉപയോഗിക്കുന്നത് . വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനും ഇവരുടെ ഇത്തരം പ്രവർത്തിയിലൂടെ വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട അധികാരികൾ ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന കച്ചവടക്കാരിൽ വ്യാപക പരിശോധന നടത്തണമെന്നും ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *