പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു
പാലക്കാട് : പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം മനപ്പൂര്‍വം ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.അതേസമയം എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ വിഐപിമാരും ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇത്തരത്തിലുള്ള 36 നിയമലംഘനമാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. എംപിമാരും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരാണ് നിയമലംഘനം നടത്തിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ കണക്ക് മാത്രമാണ് പുറത്ത് വന്നത്.