പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷത്തിനിടെ തമ്മിലടിച്ച് ജയിൽ ജീവനക്കാർ; ഒരു ഉദ്യോഗസ്ഥൻ പരിക്ക്
തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ തമ്മിലടിച്ച് ജയിൽ ഉദ്യോഗസ്ഥർ. ഇന്നലെ രാത്രി നടന്ന ഡിജെ പാർട്ടിക്കിടെയാണ് സംഭവം. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ മേഖലാ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെയാണ് ജയിൽ ജീവനക്കാർ തമ്മിത്തല്ലിയത്. സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് നടന്ന തർക്കവും വഴക്കുമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. അടിപിടിയെ തുടർന്ന് ഒരു ജീവനക്കാരന് കണ്ണിന് പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശ്രീജിത്തെന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ജീവനക്കാർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു. പ്രശ്നമുണ്ടാക്കിയവർ മദ്യപിച്ചിരുന്നതായും സംശയമുണ്ട്. തമ്മിലടിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ജയിൽ ജീവനക്കാർ തമ്മിൽ പറഞ്ഞ് തീർത്തുവെന്നാണ് വിവരം ജീവനക്കാരുടെ സംഘടനയുടെ പരിപാടിയായതിനാലും ആരും പരാതി നൽകാത്തതിന്നാലും സംഭവത്തിൽ കേസെടുത്തത്.

