SNPSECK പ്രവർത്തകർക്ക് നേരെ പ്രകോപനവുമായി പ്രമുഖ ഭരണപക്ഷ സംഘടനയിൽപ്പെട്ട ജീവനക്കാർ!

Spread the love

ജനുവരി 22 ന് പണിമുടക്കിൽ പങ്കെടുത്തു കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് പ്രകടനത്തിനായി എത്തിച്ചേർന്ന SNPSECK പ്രവർത്തകർക്ക് നേരെ പ്രകോപനവുമായി വന്ന പ്രമുഖ ഭരണപക്ഷ സംഘടനയിൽപ്പെട്ട ചില ജീവനക്കാർ SNPSECK യുടെ ജില്ലാ സെക്രട്ടറി ലിജിൽ എ., വൈസ് പ്രസിഡണ്ട് ശ്രീശ്യാം കെ. എസ്. എന്നിവരെ കലക്ടറേറ്റിന് പിന്നിലുള്ള പി.ഡബ്യു.ഡി. കോംപ്ലക്സ് കവാടത്തിന് മുൻപിൽ വച്ച് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്ത്രീകളടക്കമുള്ളവരുടെ മുന്നിൽവച്ച് മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു. ലിജിലിൻ്റെ വാച്ച് വലിച്ച് പൊട്ടിക്കുകയും, ശ്രീശ്യാമിൻ്റെ ഷർട്ട് വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്തു. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ വേണ്ടി സംഘടിച്ച ജീവനക്കാർക്കെതിരെ ഭരണപക്ഷ സംഘടനാ പ്രവർത്തകർ നടത്തിയ ഈ അതിക്രമത്തിനെതിരെ SNPSECK കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *