ദേവസ്വം ബോര്‍ഡ് ജംഗ്ഷ൯ : സ്മാ൪ട്ട് ബസ് വെയിറ്റിംഗ് ഷെല്‍ട്ട൪ ഉദ്ഘാടനം ചെയ്തു
വട്ടിയൂര്‍ക്കാവ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലെ സൗന്ദര്യവത്ക്കരണ പ്രവൃത്തികളും സ്മാര്‍ട്ട് ബസ്‌വെയിറ്റിംഗ് ഷെല്‍ട്ടറും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.
‘എന്റെ കേരളം സുന്ദര കേരളം’ എന്ന മുദ്രാവാക്യത്തിൽ ഊന്നിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഓരോ മുക്കും മൂലയും സുന്ദരമാക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയുന്നത്. കേരളത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും നമുക്കുണ്ടെന്നും
മന്ത്രി ഒ. ആർ കേളു പറഞ്ഞു.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സി.ഇ.ആര്‍ ഫണ്ട് വിനിയോഗിച്ചാണ് ജംഗ്ഷന്‍ സൗന്ദര്യവത്ക്കരണം നടത്തിയത്. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിര്‍മ്മിച്ച പതിനൊന്നാമത്തെ വെയ്റ്റിംഗ് സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറാണ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലേത്. പ്രൈം പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സിന്റെ സി.ഇ.ആര്‍ ഫണ്ട് വിനിയോഗിച്ചാണ് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്.
ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബസ് ഷെല്‍ട്ടറില്‍ സീറ്റുകള്‍, ടി.വി, എഫ്.എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈല്‍ ചാര്‍ജിംഗ് സിസ്റ്റ൦, മാഗസിന്‍ സ്റ്റാന്റ്, സുരക്ഷാ ക്യാമറ മുതലായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്
വി.കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവവും ശബരിമല തീർത്ഥാടനവും കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാ൯ സ൪ക്കാരിനു കഴിഞ്ഞു എന്ന് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും സർക്കാർ ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും വി. കെ പ്രശാന്ത് പറഞ്ഞു.
ട്രിഡ ചെയര്‍മാന്‍ കെ.സി വിക്രമന്‍, കവി വി.മധുസൂദനന്‍ നായര്‍, പി. പി.ഡി മാനേജിങ് പാർട്ണർ റോയി പീറ്റർ, കൗണ്‍സിലര്‍മാരായ കെ.എസ് റീന, അംശുവാമദേവൻ, അജിത് രവീന്ദ്രൻ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കലാപ്രതിഭകളെ വേദിയിൽ അഭിനന്ദിച്ചു