അടിസ്ഥാന കേരളത്തെരൂപപ്പെടുത്തിയത് ആദ്യ സി പി ഐ സർക്കാർ
ആര്യനാട്
അഡ്വ കെ പ്രകാശ് ബാബു
വെള്ളനാട്
കേരളത്തിന്റെ അടിത്തറ രൂപപ്പെടുത്തിയത് ആദ്യ സി പി ഐ
സർക്കാരണെന്നും ആ സർക്കാരിന്റെ തുടർച്ചായ പ്രവർത്തനമാണ് നിലവിലെ എൽ ഡി എഫ് സർക്കാരെന്നും
ജനക്ഷേമ വികസനവുമായി മുന്നോട്ട് പോകുന്ന സർക്കാർ ജന ഹൃദയങ്ങളിലാണെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു
സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന നയത്തിനെതിരെ ജനങ്ങളെ അണിനിരത്തി മുന്നോട്ട് പോകാൻ ഭരണഘടന സരംക്ഷിക്കാനും കമ്മ്യൂണിസ്റ്റ് കാരുടെ ഉത്തര വാത്തിമാണെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു
സമ്മേളനത്തിന് തുടക്കം
കുറിച്ച് കൊണ്ട്
റെഡ് വോളന്റിയർമാർച്ച്, വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ ജാഥകളും പ്രകടനവും വെള്ളനാട് ജംഗഷനിൽ സംഗമിച്ചു
വെള്ളനാട് ജംഗ്ഷനിൽ
(കാനം രാജേന്ദ്രൻ നഗറിൽ) ചേർന്ന പൊതുസമ്മേളനം സിപിഐ ദേശീയ എക്സ്സിക്യൂട്ടീവ് അംഗം
കെ പ്രകാശ് ബാബു
ഉദ്ഘാടനം ചെയ്തു
സംഘാടക സമിതി കൺവീനർ വെള്ളനാട് സതീഷൻ അധ്യക്ഷത വഹിച്ചു
സി പി ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം എസ് റഷീദ് സ്വാഗത മാശംസിച്ചു
സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ മീനാങ്കൽ കുമാർ, പി എസ് ഷൗക്കത്ത്, എം ജി രാഹുൽ ജില്ലാകൗൺസിൽ അംഗം
ഇഞ്ചപുരി സന്തു, അസി സെക്രട്ടറി അരുവിക്കര വിജയൻ നായർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി രാജീവ്, ഉഴമലയ്ക്കൽ ശേഖരൻ, ജി രാമചന്ദ്രൻ, പുറുത്തിപ്പാറ സജീവ്, കളത്തറ മധു, പൂവച്ചൽ ഷാഹുൽ
എഐവൈഎഫ്
ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ,
വിതുരഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുഷ ജി ആനന്ദ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ടീച്ചർ വെള്ളനാട് ലോക്കൽ സെക്രട്ടറി കിടങ്ങുമൽ മധു തുടങ്ങിയവർ സംസാരിച്ചു
സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കുറ്റിച്ചൽ വിതുര സദാശിവന്റെ സൃമുതി കുടീരത്തിൽ നിന്നും കൊണ്ടുവന്നു പതാക ജാഥ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു
ജാഥാ ക്യാപ്ടൻ, ഉഴമലയ്ക്കൽ ശേഖരനും ഡയറക്ടർ വിനോദ് കടയറയിൽ നിന്നും പതാക ജില്ലാ കൗൺസിൽ അംഗം ഈഞ്ചപുരി സന്തു ഏറ്റുവാങ്ങി
പി എം ഹനീഫയുടെ വസതിയിൽ നിന്നും ജി രാജീവ് ക്യാപ്ടനും, എം ഷാജി ഡയറക്ടറുമായുള്ള കൊടിമരജാഥ പൂവച്ചൽ ഷാഹുൽ ഉദ്ഘാടനം ചെയ്തു വെള്ളനാട് സതീഷൻ കൊടിമരം ഏറ്റുവാങ്ങി
തുമ്പറ പരമേശ്വരൻ നായരുടെ വസതിയിൽ നിന്നും അരുവിക്കര വിജയൻ നായർ ക്യാപ്ടനും സന്തോഷ് വിതുര ഡയറക്ടറുമായുള്ള
ബാനർ ജാഥ എം എസ് റഷീദ് ഉദ്ഘാടനം ചെയ്തു
പുറുത്തി പാറ സജീവ് ഏറ്റുവാങ്ങി കെ ഹരിഹരൻ നന്ദി രേഖപ്പെടുത്തി
ഫോട്ടോയുടെ അടിക്കുറിപ്പ്:-സിപി അരുവിക്കര മണ്ഡലം സമ്മേളനം വെള്ളനാട് ജംഗ്ഷനിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു