വര്‍ക്കലയില്‍ ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പ്രതി പിടിയില്‍

Spread the love

തിരുവനന്തപുരം: വര്‍ക്കലയില്‍ ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പ്രതി പിടിയില്‍. പനയറ കോവൂര്‍ സ്വദേശിയായ പുത്തന്‍ വീട്ടില്‍ ശങ്കരന്‍ എന്ന അജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നായിരുന്നു മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. തിരുവനന്തപുരം കല്ലമ്പലത്തെ അബ്ദുള്‍ കരീമിന്റെ നീട്ടില്‍ വളര്‍ത്തുന്ന ആട്ടിന്‍ കുട്ടിയാണ് ക്രൂരമായ ലൈംഗികപീഡനത്തെ തുടര്‍ന്ന് ചത്തത്.ആടിന്റെ ഉടമസ്ഥന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അര്‍ദ്ധരാത്രിയില്‍ പൂര്‍ണ നഗ്‌നനായ ഒരാള്‍ എത്തി പെണ്‍ആട്ടിന്‍ കുട്ടിയെ തെരഞ്ഞ് പിടിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. പുലര്‍ച്ചെ മൂന്നുമണി മുതല്‍ ഇയാളുടെ സാന്നിധ്യം ക്യാമറകളില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പ്രതി പനയറ കോവൂര്‍ സ്വദേശിയായ പുത്തന്‍ വീട്ടില്‍ ശങ്കരന്‍ എന്ന അജിത്താണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ പോയ 32 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസിന്റെ പിടിയിലായത്.ഇയാള്‍ ഇതിനുമുമ്പ് പശുക്കുട്ടിയെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി സൂചയുണ്ട്. വര്‍ക്കലയിലെ ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം നിരവധികേസുകളില്‍ പ്രതിയാണ് അജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *