സ്വന്തം വാഹനങ്ങളില്‍ ‘കേരള സ്റ്റേറ്റ് ബോര്‍ഡ്’ വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍
തിരുവനന്തപുരം: സ്വന്തം വാഹനങ്ങളില്‍ ‘കേരള സ്റ്റേറ്റ് ബോര്‍ഡ്’ വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍. ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവര്‍ക്ക് ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. മറ്റു സംഘടനകളും ആവശ്യമുന്നയിച്ചേക്കുമെന്നാണ് വിവരം.അതേസമയം, ബോര്‍ഡ് വയ്ക്കാവുന്ന തസ്തികകള്‍ പരിമിതപ്പെടുത്തണമെന്ന ഗതാഗത വകുപ്പിന്റെ ശുപാര്‍ശ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. തുണിക്കട മുതല്‍ മാര്‍ക്കറ്റ് വരെ ‘കേരള സ്റ്റേറ്റ് ബോര്‍ഡ്’ വച്ച് പോകുന്ന വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞതോടെയാണ് എണ്ണം പരിമിതപ്പെടുത്താന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കട്ടെയെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.