കോഴിക്കോട് എൻ ഐ ടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

Spread the love

കോഴിക്കോട് : കട്ടാങ്ങൽ എൻ ഐ ടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. പശ്ചിമ ബംഗാൾ സ്വദേശി നിധിൻ ശർമയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറിലും എൻ ഐ ടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. തെലങ്കാന സ്വദേശി യശ്വന്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു. ഓൺലൈൻ ട്രേഡിംഗ് ഉൾപ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിൽ എൻ ഐ ടിയിൽ നിന്ന് പഠനം ഉപേക്ഷിച്ച് പോയ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യാ കുറിപ്പിൽ കോഴിക്കോട് എന്‍ ഐ ടി ഡയറക്ടർക്കെതിരെ പരാമർശമുണ്ടായിരുന്നു. എന്‍ ഐ ടിയിലെ പഠനം ഉപേക്ഷിക്കാന്‍ ഡയറക്ടർ മാനസികമായി സമ്മർദം ചെലുത്തി എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *