തമിഴ്നാട് കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് നാല് കുട്ടികൾ മരിച്ചു
ചെന്നൈ : തമിഴ്നാട് കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് നാല് കുട്ടികൾ മരിച്ചു. കടലൂർ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവൽ ക്രോസിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.