കേരളപത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ബെവ്‌കോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരി ഐപിഎസ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജെ എസ് ഇന്ദുകുമാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായ ചടങ്ങിൽ അദാനി ഗ്രൂപ്പ് കേരളയുടെ കോർപറേറ്റ് കമ്യൂണിക്കേഷൻസ് മോധാവി മഹേഷ് ഗുപ്തൻ, റെയ്ഡ്കോ ഡയറക്ടർ ആർ.അനിൽ കുമാർ, കെയുഡബ്ല്യൂജെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ സംസാരിച്ചു.