നെയ്യാറ്റിൻകര സബ് ജയിലിൽ കഴിഞ്ഞ റിമാൻഡ് പ്രതി മരിച്ച നിലയിൽ
നെയ്യാറ്റിൻകര സബ് ജയിലിൽ കഴിഞ്ഞ റിമാൻഡ് പ്രതി മരിച്ച നിലയിൽ. കാട്ടാക്കട കുറ്റിച്ചൽ സ്വദേശി സൈയിദ് മുഹമ്മദ് (55) ആണ് മരിച്ചത്.ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു റിമാൻ്റിൽ കഴിയുകയായിരുന്നു സയ്യിദ് മുഹമ്മദ്നെഞ്ചുവേദന തുടർന്ന് ഇന്ന് പുലർച്ചെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്.ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി.ആർഡിയുടെ സാന്നിധ്യത്തിൽ മൃതദേഹ പരിശോധന നടത്തും.ഫോറൻസിക് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.