വഡോദരയിൽ പലിശക്കാരുടെ ക്രൂരത മാനസിക രോഗിയായ യുവാവിനെ വീടിനുള്ളിൽ പൂട്ടിയിട്ടതായി പരാതി
വഡോദര : മഞ്ചൽപൂരിലെ തുളസിധാം ചാർ റസ്ത വുഡാനയിലെ ഒരു വീട്ടിൽ പലിശയ്ക്ക് എടുത്ത പണം നൽകാത്തതിന് വൃദ്ധയുടെ മകനെ വീട്ടിൽ പൂട്ടിയിട്ട കേസ് പുറത്തുവന്നു. വൃദ്ധയായ റാമിലാബെന്നിന്റെ മാനസിക രോഗിയായ മകൻ നരേഷിനെ ഒരു ബന്ദിയെപ്പോലെ പലിശക്കാർ അവരുടെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു.മകളുടെ വിവാഹത്തിനായി പ്രതികളിൽ നിന്ന് 70,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നതായും എല്ലാ മാസവും വലിയ പലിശ പ്രതികൾ ഈടാക്കിയിരുന്നതായും, 6 മാസത്തെ അടവ് മുടങ്ങിയപ്പോൾ ഭീഷണി മുഴക്കുകയും വീട്ടിലെത്തി മകനെ തടവിലാക്കുകയായിരുന്നു എന്നും റാമിലബെൻ മഞ്ചൽപൂർ പോലീസിൽ മൊഴി നൽകി. ഇതേ തുടർന്ന് പലിശ ബിസിനസിൽ ഏർപ്പെട്ടിരുന്ന നരേന്ദ്ര ദാവയെയും അമ്മ ശാരദാബെന്നിനെയും മഞ്ചൽപൂർ പോലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.