വഡോദരയിൽ റോഡിലൂടെ 8 അടി നീളമുള്ള മുതല നടന്നു പോയി
ഗുജറാത്ത് : വഡോദരയിൽ റോഡിലൂടെ 8 അടി നീളമുള്ള മുതല നടന്നു പോകുന്ന കാഴ്ച. ഇന്നലെ രാത്രി വഡോദരയിലെ നർഹരി വിശ്വാമിത്രി പാലം റോഡിലാണ് സംഭവം. ശക്തമായ മൺസൂൺ പ്രവാഹത്തെ തുടർന്ന് വിശ്വാമിത്രി നദിയിൽ നിന്ന് ഒരു മുതല കയറി റോഡിലൂടെ നടന്നു പോയി. ഇതോടെ സംഭവസ്ഥലത്ത് ഗതാഗതക്കുരുക്കിന് കാരണമായി. മുതല നടന്ന് പോകുന്ന രസകരമായ കാഴ്ച പ്രദേശവാസികൾ വാഹനങ്ങൾ നിർത്തി വീഡിയോകൾ പകർത്തി. ശേഷം ബന്ധപ്പെട്ട അധികൃതരെ വിളിച്ചുവരുത്തി അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടത്തി മുതലയെ സുരക്ഷിതമായി നദിയിലെ ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവിട്ടു. വിശ്വാമിത്രി നദിയിൽ 1,000 ത്തിലധികം മുതലകൾ വസിക്കുന്നു . കനത്ത മഴക്കാലത്ത് ഇത്തരം കാഴ്ചകൾ . പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.