ഗൂഗിൾ ട്രാൻസിലേറ്ററിനെ ഒരുതവണയെങ്കിലും ആശ്രയിക്കാത്തവർ വളരെ ചുരുക്കം
ഗൂഗിൾ ട്രാൻസിലേറ്ററിനെ ഒരുതവണയെങ്കിലും ആശ്രയിക്കാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ, ഭൂരിഭാഗം സമയവും ഗൂഗിൾ ട്രാൻസിലേറ്ററിനെ ആശ്രയിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇത്തവണ ഉപഭോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ട്രാൻസിലേറ്ററിന്റെ വെബ് പതിപ്പിൽ ഇനി മുതൽ ചിത്രങ്ങളിലെ എഴുത്തും ട്രാൻസിലേറ്റ് ചെയ്യാനാകും. ഇതിനായി ഗൂഗിൾ ട്രാൻസിലേറ്റ് വെബ്ബിൽ ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്സൈറ്റ് എന്നീ ഓപ്ഷനുകൾക്കൊപ്പം പുതിയ ഇമേജ് ടാബ് കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്.ചിത്രങ്ങളിലെ എഴുത്ത് 132 ഭാഷകളിൽ ട്രാൻസിലേറ്റ് ചെയ്യാൻ സാധിക്കും. ചിത്രങ്ങളിലെ എഴുത്ത് ട്രാൻസലേറ്റ് ചെയ്യുന്നതിനായി ഇമേജ് ടാബിൽ ക്ലിക്ക് ചെയ്യണം. അതിനു ശേഷം ജെപിജി, ജെപിഇജി, പിഎൻജി ഫോർമാറ്റുകളിലുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്താൽ മതിയാകും. അപ്‌ലോഡ് ചെയ്ത ഉടനെ ചിത്രത്തിലെ എഴുത്തിന്‍റെ ഭാഷ ട്രാൻസലേറ്റർ തിരിച്ചറിയുമെന്നതാണ് പ്രത്യേകത. അപ്‌ലോഡ് ചെയ്യുന്ന ചിത്രത്തിലെ എഴുത്തിന്റെ അതേ സ്ഥാനത് തന്നെയാണ് വിവർത്തനം ചെയ്ത എഴുത്തും കാണാൻ സാധിക്കുക.