വയലാർ നോവൽ പുരസ്കാരം നാനാ വേണുവിന് ഡോ. ജോർജ് ഓണക്കൂർ നൽകി
തിരുവനന്തപുരം : വയലാർ രാമവർമ്മ ദശദിന സാംസ്കാരികോവത്തിൻ്റെ ഏഴാംദിന സമ്മേളനം ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. വയലാർ നോവൽ പുരസ്കാരം നാനാ വേണുവിന് ഡോ. ജോർജ് ഓണക്കൂർ നൽകി. നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടിയെ ആദരിച്ചു. വയലാർ സിംഗേഴ്സിൻ്റെ കലാപരിപാടി പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് സ്മിത ശ്രീ നയിച്ച നൃത്ത സന്ധ്യ തുടങ്ങിയവ നടന്നു. വയലാർ രാമവർമ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ , ജി വിജയർ കുമാർ മുക്കം പാലമൂട് രാധകൃഷ്ണൻ, സതി തമ്പി, ഷീല എബ്രഹാം, ഗോപൻ ശാസ്തമംഗലം, മിനി ദീപക് തുടങ്ങിയവർ പങ്കെടുത്തു.

