സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ആലപ്പുഴ മുതല്‍ വയനാട് വരെയുള്ള ജില്ലകള്‍ക്കാണ് നിലവില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശംഒക്ടോബര്‍ 25 മുതല്‍ ഒക്ടോബര്‍ 28 വരെ കേരള തീരങ്ങളിലും അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ഒക്ടോബര്‍ 25 മുതല്‍ 29 വരെ കര്‍ണാടക തീരങ്ങളിലും, അതിനോട് ചേര്‍ന്ന സമുദ്രഭാഗങ്ങളിലും, ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഒക്ടോബര്‍ 26ന് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 80 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റുണ്ടാകും.ഒക്ടോബര്‍ 27, 28 ദിവസങ്ങളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 100 കിലോമീറ്റര്‍ വരെയുമാകാനിടയുണ്ട്.ഒക്ടോബര്‍ 28 പുലര്‍ച്ചയോടെ മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയും കാറ്റ് ശക്തി പ്രാപിച്ചേക്കും.ഒക്ടോബര്‍ 29 വരെ തമിഴ്നാട് തീരങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ഒക്ടോബര്‍ 27 വരെ മധ്യകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയോ അല്ലെങ്കില്‍ 65 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ കാറ്റിനും സാധ്യത.ഒക്ടോബര്‍ 29 വരെ വടക്കുകിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഈ തീയതികളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മോന്‍താ വരുന്നുബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം മോന്‍താ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നതാണ് നിലവില്‍ കേരളത്തില്‍ മഴ കനക്കുന്നതിന് കാരണം. ഇതേതുടര്‍ന്ന് ഒക്ടോബര്‍ 29 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത്. ഞായറാഴ്ച മോന്‍താ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റാകുന്നതോടെ ന്യൂനമര്‍ദം മോന്‍താ എന്ന പേരില്‍ അറിയപ്പെടും.യെല്ലോ അലര്‍ട്ട്ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *