ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയെന്ന് മാഞ്ചസറ്റർ ക്രൗൺ കോടതി
ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയെന്ന് മാഞ്ചസറ്റർ ക്രൗൺ കോടതി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രിട്ടീഷ് ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിചാരണകളിൽ ഒന്നായിരുന്നു ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയതിനും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിച്ചതിനും അറസ്റ്റിലായ നഴ്‌സ് ലൂസി ലെറ്റ്ബിയുടെ കേസ്. ഓരോ കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ലൂസി തന്റെ സഹപ്രവർത്തകയ്ക്ക് അയച്ച സന്ദേശങ്ങൾ ഹൃദയം ഭേദിക്കുന്നതും ലൂസിയുടെ ക്രൂരത വിവരിക്കുന്നതുമാണ്.തിങ്കളാഴ്ചയാകും ഇവർക്ക് ശിക്ഷ വിധിക്കുക. പത്തുമാസത്തെ വിചാരണ നടപടികൾക്ക് ശേഷമാണ് തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്ന ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2015 ജൂണിനും 2016 ജൂണിനുമിടയിൽ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ 7 നവജാത ശിശുക്കളെയാണ് ലൂസി ക്രൂരമായി കൊലപ്പെടുത്തിയത്. അമിതമായി പാൽ നൽകിയും ഇൻസുലിൻ കുത്തിവെച്ചുമാണ് കുട്ടികളെ കൊലപ്പെടുത്തിയത്. നൈറ്റ് ഡ്യൂട്ടിക്കിടെയായിരുന്നു എല്ലാ കൊലപാതകവും ലൂസി നടത്തിയിരുന്നത്.ശിശുക്കളുടെ മരണത്തെത്തുടർന്ന് അവൾ തന്റെ സഹപ്രവർത്തകർക്ക് മെസേജുകൾ അയച്ചിരുന്നു. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും, മരണപ്പെട്ട കുഞ്ഞുങ്ങളെ ഓർത്ത് തനിക്ക് സഹതാപമുണ്ടെന്നും വരുത്തിത്തീർക്കാനായിരുന്നു ലൂസി ശ്രമിച്ചിരുന്നത്. കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നിയോനേറ്റൽ ഇന്റൻസീവ് തെറാപ്പി യൂണിറ്റിൽ (ITU) അധിക ഷിഫ്റ്റുകൾ ഏറ്റെടുക്കാൻ അവൾ സന്നദ്ധത അറിയിച്ചതായും സന്ദേശങ്ങൾ സൂചിപ്പിച്ചു. ബിബിസി റിപ്പോർട്ട് പ്രകാരം, ആശുപത്രിയിലെ ശിശുമരണങ്ങളുടെ പെട്ടെന്നുള്ള വർദ്ധനവിൽ താനും ആശങ്കയിലാണെന്ന് വരുത്തിത്തീർക്കാൻ, അസ്വസ്ഥമായ ടെക്സ്റ്റ് സന്ദേശങ്ങൾ ആയിരുന്നു ലൂസി സഹപ്രവർത്തകയായ സുഹൃത്തിന് അയച്ചിരുന്നത്. .