വെള്ളത്തലയൻ കടൽപ്പരുന്തിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
വെള്ളത്തലയൻ കടൽപ്പരുന്തിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ പ്രതീകമായാണ് വെള്ളത്തലയൻ കടൽപ്പരുന്തിനെ 240 വർഷത്തിലേറെയായി അറിയപ്പെടുന്നത്. മേരിക്കൻ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി, സർക്കാർ രേഖകൾ എന്നിവയുൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയൻ കടൽപ്പരുന്തിന്റെ ചിത്രമാണ് ആലേഖനം ചെയ്‌തിട്ടുള്ളതും.
‘രാജ്യത്ത് നിലനില്‍ക്കുന്ന ഈ ചിഹ്നം ഇപ്പോള്‍ നമ്മുടെ ചരിത്രത്തിലും നമ്മുടെ ഹൃദയങ്ങളിലും അതിന്റെ ശരിയായ സ്ഥാനം വഹിക്കുന്നു’. എന്നാണ് തീരുമാനം പ്രഖ്യാപിച്ച് ബൈഡന പറഞ്ഞു.
ദേശീയ സസ്തനി (അമേരിക്കൻ കാട്ടുപോത്ത് ), ദേശീയ പുഷ്പം (റോസ്), ദേശീയ വൃക്ഷം (ഓക്ക്) എന്നിവയെപ്പോലെ ഇനിമുതൽ അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തും അറിയപ്പെടും.
1782 മുതൽ അമേരിക്കയുടെ പ്രതീകമാണ് വെള്ളത്തലയൻ. 1782-ൽ അമേരിക്കയുടെ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്ന സീലിലും വെള്ളത്തലയൻ കടൽപ്പരുന്താണ് ഉള്ളത്. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കടൽപ്പരുന്താണ് വെള്ളത്തലയൻ കടൽപ്പരുന്ത്. അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ഇതാണ്. കാനഡ, അമേരിക്കൻ ഐക്യനാടുകൾ, അലാസ്ക, മെക്സിക്കോയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.