രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു!
രാജസ്ഥാനിലെ ബെഹ്‌റോര്‍ ജില്ലയില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ആദ്യം വടത്തില്‍ ഘടിപ്പിച്ച കൊളുത്ത് ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവം നടന്നിട്ട് രണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. പിതാവിന്റെ കൃഷ്ടിയിടത്തിലെത്തിയ മൂന്നുവയസുള്ള ചേതന കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുഴല്‍കിണറില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം.
ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ദൗസയില്‍ കുഴല്‍കിണറില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചിരുന്നു. 150 അടി താഴ്ചയിലാണ് കുട്ടി വീണത്. മൂന്നു ദിവസത്തെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചപ്പോള്‍ മരിച്ചിരുന്നു.