സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ
സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കി റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ് .
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ്റെ ബാന്ദ്രയിലെ വസതിയിൽ വെച്ച് നടനെ ആറ് തവണ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട സംഭവത്തിൽ ഒരു ദിവസത്തിന് ശേഷമാണ് അക്രമിയെന്ന് സംശയിക്കുന്ന നാല്പതുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും പ്രകാരം റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങൾ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇതിന് മുൻപ് മൂന്ന് പേരെ ചോദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും യഥാർത്ഥ പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. വലിയ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് ബാന്ദ്രയിലെ ആഡംബര കെട്ടിട സമുച്ചയത്തിൽ ഇയാൾ നുഴഞ്ഞു കയറിയ സംഭവം ദുരൂഹത ഉയർത്തിയിരുന്നു.
അക്രമിയെ കുറിച്ച് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അക്രമ പ്രവർത്തനത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് അറിയാൻ കഴിഞ്ഞത്.