കോട്ടയം ജില്ലയിൽ പഴകിയ മത്സ്യങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നു
കോട്ടയം: കോട്ടയം ജില്ലയിൽ പഴകിയ മത്സ്യങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്നതാണ് വലിയ ഇനം മീനുകളില്‍ ആണ് വലിയ തോതിലുള്ള രാസ വസ്തുക്കള്‍ കലർത്തുന്നത്. ചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ മീനുകളാണ് രാസവസ്തുക്കൾ കലർത്തി ജില്ലയില്‍ എത്തുന്നത്.ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യത്തിന് പഴക്കമുണ്ടെങ്കിലും കാഴ്ചയിൽ പച്ചയാണെന്ന് തോന്നും.പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോട് കൂടി തിളച്ചു പൊന്തുന്നതായും വീട്ടമ്മമാർ പറയുന്നു.കഴിഞ്ഞ ദിവസം സംക്രാന്തി സ്വദേശിയായ യുവാവ് ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യം വീട്ടിലെത്തി മുറിച്ചു നോക്കിയപ്പോൾ പുഴുവരിച്ച് മുട്ടയിട്ട നിലയിലായിരുന്നു. ഇതിന് രൂക്ഷമായ ദുർഗന്ധവുമുണ്ടായിരുന്നു. രണ്ട് മാസം മുൻപ് കൊച്ചിയിൽ നിന്ന് ടൺ കണക്കിന് പഴകിയ മത്സ്യം കണ്ടെയ്നറിൽ നിന്ന് പിടികൂടിയിരുന്നു. തുടർന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ ഏറ്റുമാനൂരില്‍ നിന്നും പഴകിയ മത്സ്യം പിടികൂടിയത്.