രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം; രാവിലെ മുരിങ്ങയില ചായ കുടിക്കൂ
മുരിങ്ങയിലയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ഗ്ലൂക്കോസ് നിയന്ത്രണത്തിന് സഹായിക്കുംപ്രമേഹ നിയന്ത്രണത്തിന് ഭക്ഷണത്തിലെ ശ്രദ്ധയോടെയുള്ള തിരഞ്ഞെടുപ്പുകൾ ആവശ്യമാണ്. പ്രമേഹമുള്ളവർക്ക്, ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. ഗ്രീൻ ടീയും കറുവാപ്പട്ട വെള്ളവും രക്തത്തിലെ പഞ്ചസാരയ്ക്ക് നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഇവയെപ്പോലെ ഗുണം ചെയ്യുന്ന മറ്റൊരു ഇലയുണ്ട്. നമ്മുടെയൊക്കെ വീട്ടുവളപ്പിൽ സുലഭമായി ലഭിക്കുന്ന മുരിങ്ങയിലയാണ്.മുരിങ്ങയിലയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ഗ്ലൂക്കോസ് നിയന്ത്രണത്തിന് സഹായിക്കും. ഇതിന്റെ ഗുണങ്ങൾ ആസ്വദിക്കാനുള്ള ഒരു ലളിതമായ മാർഗം മുരിങ്ങയില ചായയാണ്. ഇത് തയ്യാറാക്കാൻ എളുപ്പമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള സ്വാഭാവിക മാർഗമാണിത്. എല്ലാ ദിവസവും രാവിലെ പ്രമേഹരോഗികൾ ഇത് കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

