പേരൂര്‍ക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ കയ്യാങ്കളി : വരനും സുഹൃത്തുക്കളും റിമാന്‍ഡില്‍

Spread the love

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്കൊടുവില്‍ വധുവിന്റെ ആള്‍ക്കാര്‍ക്കു നേരെ പടക്കം എറിഞ്ഞ കേസില്‍ വരനെയും 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ഭവനില്‍ വിജിന്‍ (24), പോത്തന്‍കോട് പെരുതല അവനീഷ് ഭവനില്‍ ആകാശ് (22),ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കണി വീട്ടില്‍ വിനീത് (28), ആറ്റിങ്ങല്‍ ഇളമ്പ വിജിത ഭനില്‍ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തു ക്കളായ രണ്ടു പേര്‍ ഒളിവിലാണ്.പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ കയ്യാങ്കളി നടന്നു. ഇതില്‍ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിന്‍ പോത്തന്‍കോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആള്‍ക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *